തിരുവനന്തപുരം: 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നു സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തി...
തിരുവനന്തപുരം: 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ലെന്നു സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശം.
ഇടതുപക്ഷം അതിന്റെ പരമ്പരാഗത നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിൽ സമ്മേളനത്തിൽ കടുത്ത വിമർശനമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു നയങ്ങളെയല്ല പ്രതിനിധാനം ചെയ്യുന്നത്.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും വിമർശനമുയർന്നു.
സി പി ഐ ദേശീയ നേതാവ് ആനി രാജയെ എം എം മണി വിമർശിച്ചപ്പോൾ തിരുത്താൻ കാനം മെനക്കെട്ടില്ലെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണ്. സി പി ഐ മന്ത്രിമാരുടെ വകുപ്പുകൾ സി പി എം ഹൈജാക്ക് ചെയ്യുകയാണെന്നതായിരുന്നു സമ്മേളനത്തിൽ ഉയർന്ന മറ്റൊരു വിമർശനം.
പിണറായിയുടെ പദ്ധതിയായ
സിൽവർ ലൈൻ കേരളത്തിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും
ഇതിനെതിരെ സി പി ഐ നേതൃത്വം നിലപാടെടുക്കുന്നില്ലെന്നും വിമർശനം ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ കെ എസ് ഇ ബിയും കെ എസ് ആർ ടിസിയും സർക്കാർ തന്നെ
തകർക്കുകയാണെന്നതായിരുന്നു പ്രതിനിധികൾ ഉയർത്തിയ മറ്റൊരു പ്രധാന വിമർശനം.
COMMENTS