Court about assembly ruckus case
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളെല്ലാം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം. മന്ത്രി വി.ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.പി ജയരാജന്‍ തുടങ്ങി ആറു പ്രതികളാണ് കേസിലുള്ളത്.
ഇവര്‍ ആറുപേരും സെപ്തംബര്‍ 14 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് നിര്‍ദ്ദേശം.
കേസിന്റെ കുറ്റപത്രം നേരിട്ടു വായിച്ചുകേള്‍പ്പിക്കാനാണ് പ്രതികളോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടും പല കാരണങ്ങളും പറഞ്ഞ് പ്രതികള്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതിയുടെ അന്ത്യശാസനം.
Keywords: Assembly ruckus case, Court, V.Sivankutty
COMMENTS