Congress leader Sonia Gandhi in ED office
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ ഗാന്ധി ഇ.ഡി ഓഫീസില്‍ എത്തിയത്.
എം.പിമാര്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ അനുഗമിച്ചെങ്കിലും ആരെയും അകത്തേക്ക് കയറ്റിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ച എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.
Keywords: Sonia Gandhi, ED, Questioning, Police, Arrest
COMMENTS