CM is against ventral minister S.Jaishankar
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നുയെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് സന്ദര്‍ശനമെന്നും കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള വരവാണിതെന്നുമാണ് മുഖ്യമന്ത്രി പരിഹസിച്ചത്.
അതേസമയം മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രംഗത്തെത്തി. വിദേശകാര്യമന്ത്രിയെന്നാല്‍ വിദേശത്ത് മാത്രം സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
Keywords: CM, S.Jaishankar, Thiruvananthapuram
COMMENTS