Central government about M.Sivasanker's reinstate
ന്യൂഡല്‍ഹി: എം.ശിവശങ്കറിനെ സര്‍വീസില്‍ തിരികെയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ്, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം.ശിവശങ്കറിനെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വീസില്‍ തിരികെയെടുക്കുകയായിരുന്നു. 2023 ജനുവരി വരെ സര്‍വീസുള്ള ശിവശങ്കര്‍ നിലവില്‍ കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 ലാണ് ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും സ്വര്‍ണ്ണക്കടത്ത് കേസ് അവസാനിച്ച മട്ടാകുന്നതും മനസ്സിലാക്കി ശിവശങ്കറെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ കേസ് വീണ്ടും പൊങ്ങിവന്നിരിക്കുകയാണ്. ഇതോടെ സര്‍ക്കാരിന്റെ നടപടി വിവാദത്തിലാവുകയാണ്.
Keywprds: M.Sivasanker, Central government, Reentry, Gold smuggling case
COMMENTS