Case against youth congress leader Sabarinathan
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനെ ചോദ്യംചെയ്യാനൊരുങ്ങി പൊലീസ്. ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ ശബരീനാഥന് ശംഖുമുഖം പൊലീസ് നോട്ടീസ് നല്‍കി.
ശബരീനാഥനാണ് വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എന്നാല്‍ സമാധാനപരമായി സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.
അതേസമയം വിഷയത്തില്‍ ശബരീനാഥനെതിരെ നടപടിയുണ്ടായാല്‍ ഇ.പി ജയരാജനെ അറസ്റ്റ് ചെയ്യണമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. വിഷയത്തില്‍ ഇ.പി ജയരാജനെതിരെ വിമാന കമ്പനിയുടെ നടപടി വന്നതിനു ശേഷമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.
Keywords: CM, Protest, Sabarinathan, Hibi Eden
COMMENTS