Annie Raja is against M.M Mani
തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ ദേശീയ നേതാവ് ആനി രാജ രംഗത്ത്. നിയമസഭയില്‍ കെ.കെരമയ്‌ക്കെതിരെ എം.എം മണി നടത്തിയ പ്രസംഗം അങ്ങേയറ്റം അപലപനീയമാണെന്നും ഇത്തരത്തിലുള്ള പ്രസ്താവന പിന്‍വലിക്കുകയാണെങ്കില്‍ അത് കമ്മ്യൂണിസ്റ്റ് നടപടിയാണെന്നും അവര്‍ പ്രതികരിച്ചു. മണിയെ തിരുത്തണോ വേണ്ടയോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം മണി പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍. താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ പറയുകയാമെങ്കില്‍ പ്രസ്താവന പിന്‍വലിക്കുമെന്നും എം.എം മണിയും പറഞ്ഞു.
എന്നാല്‍ മണിയുടെ പ്രസംഗത്തിനിടെ സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന എം.എല്‍.എ ഇ.കെ വിജയന്‍ സ്പീക്കറുടെ സെക്രട്ടറിയോട് ഇത് ശരിക്കും പറയാന്‍ പാടില്ലാത്തതാണ്, സ്പീക്കര്‍ വരുമോയെന്നു ചോദിക്കുന്ന വീഡിയോ പുറത്തുവന്നു. അതേസമയം എം.എം.മണി പറയുന്നതില്‍ പിശകുണ്ടോയെന്നു പരിശോധിക്കാനാണ് താന്‍ സെക്രട്ടറിയോട് പറഞ്ഞതെന്ന് ഇ.കെ വിജയന്‍ വ്യക്തമാക്കി.
Keywords: Annie Raja, M M Mani, K.K Rema, Niyamasabha
COMMENTS