Actress Riya Chakraborty chargesheeted in drug case
മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നടി റിയ ചക്രബര്‍ത്തിയെ പ്രതിചേര്‍ത്തു. സുശാന്ത് സിങ്ങിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തത് റിയ ചക്രബര്‍ത്തിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി. കേസില്‍ 35 പ്രതികളെ ഉള്‍പ്പെടുത്തി എന്‍.സി.ബി കുറ്റപത്രം തയ്യാറാക്കി.
ഇതേതുടര്‍ന്ന് റിയയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് പത്തു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. നേരത്തെ കേസില്‍ നടിയെ എന്‍.സി.ബി അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന് ലഹരി എത്തിച്ചു നല്‍കിയത് താനാണെന്നും ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അന്ന് അവര്‍ സമ്മതിച്ചിരുന്നു. റിയയുടെ സഹോദരനും കേസിലെ പ്രതിയാണ്.
Keywords: Riya Chakraborty, Chargesheet, Drug case
COMMENTS