Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണസംഘത്തിന് ലഭിച്ചു. മൂന്നു തവണ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു തീയതികളിലായി ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് തീയതിയടക്കമാണ് റിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, എറണാകുളം ജില്ലാ കോടതി, വിചാരണ കോടതി എന്നീ കോടതികളുടെ പരിഗണനയിലിരിക്കുമ്പോഴാണ് ഹാഷ് വാല്യുവില്‍ മാറ്റം വന്നിരിക്കുന്നത്.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മൂന്നു തവണ കാണുകയോ അല്ലെങ്കില്‍ ഫയലുകള്‍ കോപ്പി ചെയ്യുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ മാറ്റംവരുന്നത്. നേരത്തെ അന്വേഷണസംഘം കരുതിയിരുന്നത് രണ്ടു കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ഹാഷ് വാല്യുവില്‍ മാറ്റം വന്നിരിക്കുന്നതെന്നാണ്. അതിന് ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്.
സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോടതി തന്നെ ഇതിനായി മുന്‍കൈയെടുക്കുമെന്നാണ് വിലയിരുത്തല്‍.
Keywords: Actress attacked case, Memory card, Crime branch, Court
COMMENTS