Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെതിരെയുള്ള മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച് ഉമ തോമസ് എം.എല്‍.എ. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട പദവി വഹിച്ചിരുന്ന ഒരാള്‍ ഇങ്ങനെ പ്രതികരിക്കുന്നത് ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് ഉമ തോമസ് വ്യക്തമാക്കി.
കോടതിയുടെ പരിഗണനയിലിക്കുന്ന വിഷയമായതിനാല്‍ കൂടുതലൊന്നും ഇതേക്കുറിച്ച് പറയാനില്ലെന്നും അവര്‍ പറഞ്ഞു. പി.ടി തോമസ് ഇടപെട്ടില്ലായിരുന്നെങ്കില്‍ ഈ കേസ് പുറത്തറിയുകപോലുംമില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും പള്‍സര്‍ സുനിയെക്കൊണ്ട് സിനിമാ മേഖലയിലെ പലര്‍ക്കും സമാനരീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെന്നും മുന്‍ ഡി.ജി.പി ശ്രീലേഖ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത ആദ്യ ആഴ്ചയില്‍ കൊട്ടേഷനാണെന്ന് സുനി പറഞ്ഞിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
അതിനാല്‍ തന്നെ കേസിന്റെ തുടരന്വേണത്തില്‍ സംശയമുള്ളതായും ആര്‍.ശ്രീലേഖ വ്യക്തമാക്കി.അതേസമയം ഈ വിഷയത്തില്‍ ആര്‍.ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് പ്രോസിക്യൂഷന്‍.
COMMENTS