Tamilnadu shooting championship
ചെന്നൈ: തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി നടന്‍ അജിത്ത്. ബുധനാഴ്ച ട്രിച്ചിയില്‍ നടന്ന 47-ാം റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണവും രണ്ട് വെങ്കലവുമാണ് അജിത്ത് സ്വന്തമാക്കിയത്.
10, 25, 50 മീറ്റര്‍ പിസ്റ്റോള്‍ ഷൂട്ടിംഗ് വിഭാഗത്തിലാണ് നടന്‍ തിളങ്ങിയത്. 2019 ലും കഴിഞ്ഞ വര്‍ഷവും ചെന്നൈയില്‍ വച്ചു നടന്ന ചാമ്പ്യന്‍ഷിപ്പുകളില്‍ അജിത്ത് സ്വര്‍ണ്ണ മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. ഫോട്ടോഗ്രാഫി, റേസിങ് തുടങ്ങിയവയിലും അജിത്ത് കഴിവുതെളിയിച്ചിട്ടുണ്ട്.
Keywords: Actor Ajith Kumar, Tamilnadu shooting championship, Medal
COMMENTS