A five-member group, including a woman, was arrested with high-value drugs in Pandalam. Shahina Pallikal from Kollam, Aryan from Peringanad
പന്തളം : പന്തളത്ത് വന്‍വില വരുന്ന മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയിലായി. കൊല്ലം സ്വദേശി ഷാഹിന പള്ളിക്കല്‍, പെരിങ്ങനാട് സ്വദേശി ആര്യന്‍, കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍, അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ (മോനായി), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള 'ഡാന്‍സാഫ്' സംഘമാണ് പന്തളത്തെ ഹോട്ടല്‍ മുറിയില്‍ നിന്ന് 154 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലയ്ക്കു വില്‍ക്കാന്‍ ഇത്രയും മയക്കുമരുന്നു മതിയെന്നു പൊലീസ് പറഞ്ഞു. ഗര്‍ഭനിരോധന ഉറകളും മറ്റും ഇവരുടെ പക്കല്‍ നിന്നു പിടികൂടിയിരുന്നു.
പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുള്ള റിവര്‍ വോക്ക് ഹോട്ടലില്‍ നിന്ന് ശനിയാഴ്ച ഉച്ചയോടെയാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്.
തെക്കന്‍ കേരളത്തിലെ ഏറ്റവുംവലിയ ലഹരിവേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം ഹോട്ടലില്‍ പരിശോധന നടത്തിയതും സംഘത്തെ പിടികൂടിയതും.
ഷാഹിനയെയും കൂട്ടി വെള്ളിയാഴ്ച വൈകിട്ട് മോനായിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീടാണ് മറ്റുള്ളവര്‍ ഇവിടേക്ക് എത്തിയത്. പുറത്തുനിന്നുള്ള മറ്റു ചിലരും ഇവിടെ എത്തിയിരുന്നു. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിയിലായ എല്ലാവരും ലഹരി വില്‍പനക്കാരാണ്. ബംഗളൂരുവില്‍നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
COMMENTS