V.D Satheesan against Pinarayi Vijayan
തിരുവനന്തപുരം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ സഞ്ചരിച്ചയാള്‍ ജനങ്ങളെ ഭയക്കുന്നതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സി.പി.എമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ യു.ഡി.എഫുകാര്‍ പിണറായി വിജയനെ കല്ലെറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കായി ഇന്ന് കോട്ടയത്തും കൊച്ചിയിലും ഏര്‍പ്പെടുത്തിയ അതിശക്തമായ സുരക്ഷാക്കോട്ട കണ്ടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്. ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
COMMENTS