V.D Satheesan about protest against CM Pinarayi Vijayan
തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ വിമാനക്കമ്പനി മാനേജരുടെ റിപ്പോര്‍ട്ടിനെതിരെ പരാതിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇന്‍ഡിഗോ സൗത്ത് ഇന്ത്യ മേധാവി വരുണ്‍ ദ്വിവേദിയെ അദ്ദേഹം പരാതി ഫോണിലൂടെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പരാതി രേഖാമൂലം നല്‍കി. കണ്ണൂര്‍ സ്വദേശിയായ കമ്പനി മാനേജര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ഇ.പി ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടുത്താത്തത് അതിന് ഉദാഹരണമാമെന്നും പ്രതിപക്ഷ നേതാവ് പരാതിപ്പെട്ടു. അതിനാല്‍ മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Protest, CM
COMMENTS