V.D Satheesan about gold smuggling case
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും ഇ.ഡി കേസെടുക്കാത്തത് സി.പി.എമ്മും ബി.ജെ.പിയുമായുള്ള ധാരണയാലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സ്വര്‍ണ്ണക്കടത്തുകേസ് ഒത്തുതീര്‍പ്പാക്കിയെന്നും അതിനാല്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ രേഖകളില്‍ ക്രിത്രിമത്വം കാണിക്കാനുള്ള സമയം അനുവദിക്കാനായാണ് ഷാജ് കിരണിനെ ഇതുവരെ ചോദ്യംചെയ്യാത്തതെന്നും പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലര്‍ ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Gold smuggling case, Pinarayi Vijayan, V.D Satheesan
COMMENTS