Uma Thomas takes oath as MLA
തിരുവനന്തപുരം: തൃക്കാക്കരയുടെ എം.എല്‍.എയായി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ വച്ചു നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി രാജേഷിനു മുന്‍പാകെ ഉമ തോമസ് നിയമസഭയിലെ ഉറച്ച ശബ്ദമായിരുന്ന പി.ടി തോമസിന്റെ ഒഴിവു നികത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി അവര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ജോലി രാജിവച്ചിരുന്നു.
Keywords: Uma Thomas, MLA, Today, Oath
COMMENTS