When the vote count reached the fourth round in the Thrikkakara by-election, the lead of UDF's Thomas Thomas crossed 9,000
യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. സര്‍വീസ്, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോഴും ഉമാ തോമസ് തന്നെയായിരുന്നു മുന്നില്‍. ആറ് വോട്ട് ഉമാ തോമസിനും നാല് വോട്ട് ജോ ജോസഫിനും ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ഈ തിരഞ്ഞെടുപ്പ് അഭിമാനപ്രശ്‌നമാണ്. വികസനത്തിന് വോട്ട് എന്നു പറഞ്ഞായിരുന്നു പിണറായി തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചത്. അമേരിക്കയില്‍ ചികിത്സയിലായിരുന്ന പിണറായി അതു പകുതിയില്‍ മതിയാക്കിയാണ് നാട്ടിലെത്തി തൃക്കാക്കരയില്‍ ഏതാണ്ട് തമ്പടിച്ചു പ്രചരണം നടത്തിയത്. മിക്കവാറും എല്ലാ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരുമെല്ലാം തൃക്കാക്കരയില്‍ തന്നെ താമസിച്ചു പ്രചരണം നടത്തുകയായിരുന്നു. സഭയിലെ അംഗസംഖ്യ നൂറു തികയ്ക്കുമെന്നു പറഞ്ഞായിരുന്നു സിപിഎം ഡോ. ജോ ജോസഫിനെ രംഗത്തിറക്കിയത്.
COMMENTS