വിഴിഞ്ഞം: വിഴിഞ്ഞം ബൈപാസ് റോഡില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നെട്ടയം സ്വദേശി മുഹമ്മദ് ഫ...
വിഴിഞ്ഞം: വിഴിഞ്ഞം ബൈപാസ് റോഡില്‍ മത്സര ഓട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ്, ചൊവ്വര സ്വദേശി ശരത് എന്നിവരാണ് മരിച്ചത്.
അതിവേഗത്തില്‍ കുതിച്ച ബൈക്കുകള്‍ നിയന്ത്രണം തെറ്റി തമ്മിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ യുവാക്കളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപടകം.
രണ്ടു ബൈക്കുകളും കൂട്ടിയിടിയില്‍ പൂര്‍ണമായി തകര്‍ന്നു. ഇരുവരും വിദ്യാര്‍ത്ഥികളാണെന്നാണ് വിവരം. തിരുവല്ലം ബൈപ്പാസ് റോഡില്‍ ബൈക്ക് റേസിംഗ് പതിവാണ്. പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നുണ്ട്. പൊലീസ് ജാഗ്രതയിലല്ലാത്തതും മത്സര ഓട്ടക്കാര്‍ മുതലെടുക്കുന്നു.
റേസിംഗ് നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെ പൊലീസ് എത്തി നാലു ബൈക്കുകള്‍ പിടികൂടിയിരുന്നു.
മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Summary: Two students killed in Vizhinjam during bike race. The accident took place on the Thiruvallam bypass road. The deceased have been identified as Sarath from Chowara and Mohammad Firoz from Vattiyoorkavu Nettayam. They were rushed to a hospital but could not be rescued.
COMMENTS