Building wall collapsed in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ അപകടത്തില്‍. ഒരാളെ രക്ഷപ്പെടുത്തി, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു.
പനവിളയില്‍ മറ്റു തൊഴിലാളികള്‍ക്ക് സംരക്ഷണഭിത്തിക്ക് മുകളിലായി ഭക്ഷണം പാകംചെയ്യുകയായിരുന്ന രണ്ടു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കുടുങ്ങിക്കിടക്കുന്ന ആളിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇയാളെ യന്ത്രസഹായമില്ലാതെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.
Keywords: Thiruvananthapuram, Thiruvananthapuram, Accident
COMMENTS