കൊച്ചി: ഡോളർ കടത്തു കേസിൽ കസ്റ്റംസിന് കൊടുത്ത രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എൻഫോഴ്സ്മെ...
കൊച്ചി: ഡോളർ കടത്തു കേസിൽ കസ്റ്റംസിന് കൊടുത്ത രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്
കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് രഹസ്യമൊഴി കൈമാറുന്നതിനെ കസ്റ്റംസ് എതിർത്തതിനെ തുടർന്നാണ് സ്വപ്ന കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
മറ്റൊരു അന്വേഷണ ഏജൻസിക്ക് രഹസ്യമൊഴി നൽകുന്നതിനെ എതിർക്കുന്ന കസ്റ്റംസ് നിലപാടിൽ ദുരൂഹതയുണ്ടെന്നു കാട്ടിയാണ് സ്വപ്ന കോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി നൽകിയ വ്യക്തി പകർപ്പ് ആവശ്യപ്പെട്ടാൽ കോടതിക്ക് നിരാകരിക്കാൻ കഴിയില്ല.
കസ്റ്റംസ് അന്വേഷണം വൈകുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് സ്വപ്ന രഹസ്യമൊഴിയുടെ പകർപ്പ് തേടുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഫയൽ ചെയ്ത അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി നേരത്തേ തളിയിരുന്നു.
ഡോളർ കടത്തു കേസിൽ അന്വേഷണം പൂർത്തിയാകാത്തതിനാൽ സ്വപ്നയുടെ രഹസ്യമൊഴി എൻഫോഴ്സ്മെന്റിന് നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതി ഉത്തരവ്. കസ്റ്റംസും രഹസ്യമൊഴി നല്കുന്നതിനെ എതിർത്തിരുന്നു.
COMMENTS