Swapna Suresh's press meet
പാലക്കാട്: മുഖ്യമന്ത്രിക്കുവേണ്ടി തന്നെ ഭീഷണിപ്പെടുത്താനെത്തിയ ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ട് സ്വപ്‌ന സുരേഷ്. സ്വപ്ന ജോലി ചെയ്യുന്ന എച്ച്.ആര്‍.ഡി.എസിന്റെ ഓഫീസില്‍ വച്ചാണ് അവര്‍ മാധ്യമങ്ങളെ കാണുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ സ്വപ്‌നയുടെ വെളിപ്പെടുത്തലിനു ശേഷം ഷാജ് കിരണ്‍ അവരെ വിളിക്കുകയായിരുന്നു.
`സരിത്തിനെ നാളെ പൊക്കും നീ കളിച്ചിരിക്കുന്നത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാല്‍ അദ്ദേഹത്തിന് സഹിക്കാന്‍ കഴിയില്ല'എന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്‌ന പറഞ്ഞു.
പിന്നീട് സരിത്തിനെ കുറേപ്പേര്‍ വന്ന് തട്ടിക്കൊണ്ടുപോയി. പിന്നീട് അവര്‍ വിജിലന്‍സ് ആണെന്ന് പുറത്തുവന്നു. ഇതേതുടര്‍ന്ന് സ്വപ്‌ന ഷാജ് കിരണിനെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
Keywords: Swapna Suresh, Press meet, Shaj Kiran, Voice
COMMENTS