Swapna Suresh is against K.T Jaleel & Sivaramakrishnan
കൊച്ചി: മുന്‍ മന്ത്രി കെ.ടി ജലീല്‍, മുന്‍ സ്പീക്കര്‍ ശിവരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി സ്വപ്‌ന സുരേഷ്. സ്വപ്‌നയ്‌ക്കെതിരെ കെ.ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇവര്‍ക്കെതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മിഡില്‍ ഈസ്റ്റ് കോളേജിനു വേണ്ടി ഷാര്‍ജയില്‍ ഭൂമി ലഭിക്കുന്നതിനായി ശിവരാമകൃഷ്ണന്‍ ഇടപെട്ടുവെന്നും ഇതിന് കോണ്‍സുല്‍ ജനറലിന്റെ കൈയില്‍ നിന്നും കൈക്കൂലിയായി ബാഗ് നിറയെ പണം ലഭിച്ചുവെന്നും സത്യവാങ്മൂലത്തില്‍ സ്വപ്‌ന ആരോപിക്കുന്നു.
കെ.ടി ജലീല്‍ സംസ്ഥാനത്തിന് പുറത്തെ കോണ്‍സുലേറ്റ് വഴിയും ഖുര്‍ആന്‍ കൊണ്ടുവന്നെന്നും മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബിനാമിയാണെന്നും ആരോപണമുണ്ട്.
Keywords: High court, Swapna Suresh, K.T Jaleel, Sivaramakrishnan


COMMENTS