Swapna Suresh in ED office today
കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി സ്വപ്‌ന സുരേഷ് ഇ.ഡിക്കു മുന്നില്‍ ഹാജരായി. സ്വപ്ന കോടതിയില്‍ നല്‍കിയിരുന്ന 164 മൊഴിയുടെ പകര്‍പ്പ് ഇ.ഡി ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ ചോദ്യംചെയ്യലിനായി ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്. കയ്യിലുള്ള തെളിവുകളുമായി ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊക്കെ എതിരായാണ് സ്വപ്‌നയുടെ രഹസ്യമൊഴി. കസ്റ്റംസിനും ഇവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. രണ്ടു മൊഴിയും ഒന്നുതന്നെയാണെന്നാണ് സ്വപ്‌നയുടെ വാദം.
കസ്റ്റംസില്‍ നിന്നും ഈ മൊഴി ലഭിക്കുന്നതിനായി ഇ.ഡി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതുംകൂടി ലഭിച്ചതിനുശേഷം കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ഇ.ഡിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Swapna Suresh, ED, 164 statement
COMMENTS