Swapna Suresh about 164 statement
പാലക്കാട്: കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ്. തനിക്ക് യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ താത്പര്യങ്ങളുമില്ലെന്നും താന്‍ അനുഭവിച്ച കാര്യങ്ങള്‍ മാത്രമാണ് പറയുന്നതെന്നും സ്വപ്ന വ്യക്തമാക്കി. ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും സമയമാകുമ്പോള്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ആരുതന്നെ ആയാലും തനിക്കൊന്നുമില്ലെന്നും അവരുടെ ചെലവിലല്ല തന്റെ കുടുംബം കഴിയുന്നതെന്നും എല്ലാസമയത്തും ഒന്നുതന്നെയാണ് താന്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു. പി.സി ജോര്‍ജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തില്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് രാഷ്ട്രീയ അജണ്ടയാണെന്നും അവര്‍ പറഞ്ഞു.
തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജോലി ചെയ്യുന്ന സ്ഥാപനത്തിനുപോലും ഭീഷണിയുണ്ടെന്നും അവര്‍ വ്യക്തമാക്കി. സോളാര്‍ പ്രതി സരിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് സഹായം ചെയ്യാമെന്നു പറഞ്ഞ് അവര്‍ പലവട്ടം തന്റെ അമ്മയെ സമീപിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നതിനൊടൊപ്പം പറഞ്ഞതില്‍ അവര്‍ കുറച്ചുകൂടി വ്യക്തത വരുത്തുകയും തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ആരായിരിക്കുമെന്നും പറയാതെ പറയുന്നുമുണ്ട്.
Keywords: Swapna Suresh, 164 statement, CM
COMMENTS