Suresh Gopi donate 2 lakhs to mimicri artists association
തിരുവനന്തപുരം: മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കി നടന്‍ സുരേഷ് ഗോപി. സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് കഴിഞ്ഞ ഓണസമയത്ത് സുരേഷ് ഗോപി അറിയിച്ചിരുന്നു.
ഇതോടെ ഇപ്പോള്‍ ആറു ലക്ഷം രൂപയോളം അദ്ദേഹം സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. മൂന്നു പ്രാവശ്യമായാണ് അദ്ദേഹം തന്റെ സിനിമയുടെ അഡ്വാന്‍സില്‍ നിന്നും തുക കൈമാറിയത്.
ഇപ്പോള്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നുമാണ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷായ്ക്ക് അദ്ദേഹം രണ്ടു ലക്ഷം രൂപ കൈമാറിയത്.
Keywords: Suresh Gopi, Mimicri artists association, 2 lakhs
COMMENTS