Sonia Gandhi undergoes respiratory infection
ന്യൂഡല്‍ഹി: കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു.
സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിറക്കി. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും റിപ്പോര്‍ട്ടിലുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് കിട്ടിയതിനു ശേഷമാണ് സോണിയയ്ക്ക് കോവിഡ് പിടിപെട്ടത്. രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ദിവസങ്ങളിലായി ഇ.ഡി ചോദ്യംചെയ്തുവരികയാണ്. തിങ്കളാഴ്ച രാഹുലിനെ വീണ്ടും ഇ.ഡി ചോദ്യംചെയ്യും.
Keywords: Sonia Gandhi, Infection, Report, Covid


COMMENTS