Singer KK passes away
കൊല്‍ക്കത്ത: ബോളിവുഡ് ഗായകനും മലയാളിയുമായ കെകെ (53) അന്തരിച്ചു. ചൊവ്വാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട കെകെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. അവടെ വച്ചും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിരവധി ആല്‍ബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത കലാകാരനാണ് കെകെ എന്നറിയപ്പെട്ടിരുന്ന കൃഷ്ണകുമാര്‍ കുന്നത്ത്. ഇന്‍ഡി പോപ്പ്, പരസ്യചിത്ര ഗാനമേഖല എന്നിവയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു. അതേസമയം അദ്ദേഹത്തിന്റെ മരണത്തില്‍ നിരവധി സംശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഇതേതുടര്‍ന്ന് കൊല്‍ക്കത്ത പൊലീസ് ഇതില്‍ കേസെടുത്തു.
അദ്ദേഹത്തിന്റെ മുഖത്തും തലയിലും മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് മൃതദേഹം കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.
Keywords: Singer KK passes away, Kolkata, Postmortem
COMMENTS