Vijay Babu under arrest
കൊച്ചി: കൊച്ചിയില്‍ യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നു മുതല്‍ ജൂലായ് മൂന്നു വരെ ഇയാളെ പൊലീസ് ചോദ്യംചെയ്യും. ഇതോടൊപ്പം കൊച്ചി കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിലും ഫഌറ്റുകളിലും തെളിവെടുപ്പും നടത്തും.
അതേസമയം ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിജയ് ബാബുവിന് ജാമ്യം ലഭിക്കും. ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ തന്നെ വിട്ടയയ്ക്കാനാണ് സാധ്യത.
Keywords: Vijay Babu, Rape case, Arrest, Police
COMMENTS