കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പരക്കെ പ്രതിഷേധം. ഉന്നതരുടെ അ...
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പരക്കെ പ്രതിഷേധം. ഉന്നതരുടെ അറിവോടെയാണ് അക്രമം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പൊലീസ് നോക്കിനില്‍ക്കെയാണ് സ്ഥലത്ത് മാര്‍ച്ച് നടത്തിയതും സംഘര്‍ഷമുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. കല്‍പ്പറ്റയില്‍ ഇന്ന് യു.ഡി.എഫ് റാലിയും പ്രതിഷേധ യോഗവും നടക്കും. സംഭവത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി എം.പി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വയനാട്ടിലെത്തും.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്.എഫ്.ഐ പ്രതിഷേധം പാര്‍ട്ടി അറിഞ്ഞിട്ടല്ലെന്നും സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എല്‍.ഡി.എഫ് വയനാട് നേതൃത്വം വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എഫ്.ഐ നേതൃത്വത്തെ സി.പി.എം എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി. സംഭവത്തില്‍ വിശദീകരണം തേടിയാണ് എസ്.എഫ്.ഐ അഖിലേന്ത്യാ നേതാക്കളായ വി.പി സാനു, കെ.അനുശ്രീ എന്നിവരെ പാര്‍ട്ടി നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.
Keywords: Rahul Gandhi, Wayanad, UDF, SFI
COMMENTS