Rahul Gandhi today also appears before ED
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസമായ ഇന്നും ഇ.ഡി ചോദ്യം ചെയ്യുന്നു. നാലു ദിവസങ്ങളിലായി ഇതുവരെ 43 മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സോണിയ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യല്‍ അകാരണമായി നീട്ടുകയാണെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാക്കളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ ഇന്നും പ്രതിഷേധിക്കുകയാണ്.
Keywords: Rahul Gandhi, ED, Today, Congress protest
COMMENTS