Priyanka Gandhi is against Agnipath
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിക്ക് സാധാരണക്കാരായ യുവാക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാകില്ലെന്നും എത്രയും വേഗം ഈ പദ്ധതി റദ്ദാക്കണമെന്നും പഴയതുപോലെ റിക്രൂട്ട്‌മെന്റ് നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് രാജ്യത്തെ ജനങ്ങളുടെ ശബ്ദങ്ങള്‍ കേള്‍ക്കാനാവുന്നില്ലെന്നും അദ്ദേഹം സുഹൃത്തുക്കളുടെ ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂയെന്നും രാഹുല്‍ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചു.
സൈന്യത്തില്‍ നാലു വര്‍ഷത്തെ ഹ്രസ്വനിയമത്തിനു പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. രാജ്യത്ത് പലയിടത്തും ഈ പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പലയിടത്തും ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങുകയും ട്രെയിനുകള്‍ക്ക് തീയിടുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തു.
Keywords: Agnipath, Priyanka Gandhi, PM, Rahul Gandhi
COMMENTS