Police take case against Swapna Suresh
കോഴിക്കോട്: സ്വപ്‌ന സുരേഷിനെതിരെ കേസെടുത്ത് കസബ പൊലീസ്. കലാപ ആഹ്വന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി 65 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.പി പ്രമോദ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
നേരത്തെ മുന്‍മന്ത്രി കെ.ടി ജലീലും സ്വപ്‌നയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. സ്വപ്‌ന നല്‍കിയിരിക്കുന്ന മൊഴിക്ക് വിപരീതമായ പ്രസ്താവനകള്‍ നടത്തുന്നതായും മറ്റുള്ളവര്‍ ഇതു വിശ്വസിച്ച് കലാപത്തിനു ശ്രമിക്കുന്നതിനാല്‍ ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് പരാതി.
Keywords: Swapna Suresh, Police, Case
COMMENTS