Plane protest against CM
കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കേസില്‍ മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുജിത് നാരായണ്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഫര്സീന് മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും സുജിത് നാരായണിന് മുന്‍കൂര്‍ ജാമ്യവുമാണ് ലഭിച്ചത്.
വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് അവരെ മര്‍ദ്ദിച്ച് താഴെയിടുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
COMMENTS