Opposition protest marches today
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്ത് പ്രതിഷേധം നടക്കുന്നത്. തിരുവനന്തപുരത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
പൊലീസ് മാര്‍ച്ചിലേക്ക് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസുകാരും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. കൊച്ചിയില്‍ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം നടന്നു.
Keywords: Opposition, Protest. March
COMMENTS