Nayanthara, Vignesh Shivan wedding today
ചെന്നൈ: നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന്. ചെന്നൈയില്‍ മഹാബലിപുരത്തുള്ള ഒരു റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടക്കുന്നത്. വിഹാത്തില്‍ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.
താരങ്ങളായ ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നവരെ കൂടാതെ ശരത് കുമാര്‍, കാര്‍ത്തി, ദിവ്യദര്‍ശിനി, ദിലീപ് തുടങ്ങിയ താരങ്ങളും സംവിധായകന്‍ ആറ്റ്‌ലി അടക്കമുള്ളവരും ചടങ്ങില്‍ സന്നിഹിതരാണ്. മാധ്യമങ്ങള്‍ക്ക് സ്ഥലത്തേക്ക് പ്രവേശനമില്ല.
ഇവരുടെ വിവാഹചടങ്ങുകള്‍ ഡോക്യുമെന്ററി പോലെയാണ് ചിത്രീകരിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോനാണ് സംവിധായകന്‍. നെറ്റ്ഫഌക്‌സിനാണ് സംപ്രേഷണാവകാശം.
Keywords: Nayanthara, Vignesh Shivan, Wedding, Chennai
COMMENTS