National Herald case
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നും ഇ.ഡിക്ക് മുന്നില്‍. ഇന്നു രാവിലെ 11 മണിക്ക് അദ്ദേഹം ഇ.ഡി ഓഫീസില്‍ എത്തും.
ഇന്നലെ ഒമ്പത് മണിക്കൂറോളം ഇ.ഡി അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ ഇന്നലെ ഇ.ഡി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ പ്രിയങ്ക ഗാന്ധിക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി കാല്‍നടയായാണ് ഇ.ഡി ഓഫീസിലെത്തിയത്. ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.
Keywords: National Herald case, ED, Rahul Gandhi
COMMENTS