Rahul Gandhi in ED office
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഇ.ഡിക്കു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകും. പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായി പോയി ഹാജരാകാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് പൊലീസ് തടഞ്ഞു. സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
എ.ഐ.സി.സി ആസ്ഥാനവും പൊലീസ് വലയത്തിലാണ്. ഇവിടേക്കെത്തുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. എന്നാല്‍ പ്രിയങ്കാ ഗാന്ധി രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. അതേസമയം ബി.ജെ.പി രാഷ്ട്രീയ നാടകം കളിക്കുകയായതിനാല്‍ രാഹുലിനെ അനുഗമിക്കാന്‍ തന്നെയാണ് നേതാക്കളുടെ തീരുമാനം.
Keywords: ED, National Herald case, Rahul Gandhi
COMMENTS