Rahul Gandhi's office attacked case
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തകേസില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും പ്രതി. വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗവും എസ്.എഫ്.ഐയുടെ മുന്‍ നേതാവായിരുന്ന അവിഷിത്ത് കെ.ആറിന് ആക്രമണം ആസൂത്രണം ചെയ്തതിലടക്കം നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം ആക്രമണം നടന്ന സ്ഥലത്ത് അവിഷിത്ത് വൈകിയാണെത്തിയതെന്നാണ് എസ്.എഫ്.ഐ നേതാക്കളുടെ വാദം. ഈ മാസം ആദ്യം മുതല്‍ ഇയാള്‍ അവധിയിലാണെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
Keywords: Rahul Gandhi's office attacked case, Veena George's staff, Involved
COMMENTS