Maharashtra political drama
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യത. ഇതിനു മുന്നോടിയായി വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ മുബൈയിലെത്തി ഫഡ്‌നാവിസിനെ കണ്ടു. മന്ത്രിസഭ രൂപീകരിക്കുന്നതിമായി ബന്ധപ്പെട്ട് ഇരുവരും ഇന്നു തന്നെ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ക്ക് 150 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ ധരിപ്പിക്കുമെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിന് 144 എം.എല്‍.എമാരുടെ പിന്തുണയാണ് വേണ്ടത്. ഫഡ്‌നാവിസ് ഇന്നു തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. അങ്ങനെ മഹാരാഷ്ട്രയില്‍ പത്തു ദിവസത്തോളമായി നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശീല വീഴുകയാണ്. രണ്ടു വര്‍ഷത്തിലേറെ ഭരണത്തിലിരുന്ന ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കളുടെ കുതന്ത്രങ്ങളുടെ ഫലമായി ഭരണം നഷ്ടപ്പെടുകയായിരുന്നു.
Keywords: Maharashtra, Drama, Last stage, BJP
COMMENTS