Maharashtra political crisis
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മന്ത്രി സഭയ്ക്ക് നാളെ നിര്‍ണ്ണായക ദിനം. നാളെ വിശ്വാസ വോട്ട് തേടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ബി.ജെ.പി നേതാക്കളും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്‌നാവിസും കഴിഞ്ഞദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പുതിയ സംഭവവികാസം.
വിശ്വാസ വോട്ടെടുപ്പ് വിജയിക്കാന്‍ ഉദ്ധവ് മന്ത്രിസഭയ്ക്ക് 144 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. നിലവില്‍ 108 പേരുടെ പിന്തുണയാണുളളത്. 48 പേര്‍ തനിക്കൊപ്പമാണെന്ന് വിമത നേതാവ് ഏകനാഥ് ഷിന്‌ഡെ അവകാശപ്പെടുന്നു. ഇവര്‍ സര്‍ക്കാരിനെതിരായി വോട്ട് ചെയ്താല്‍ ഉദ്ധവ് താക്കറെയ്ക്ക് അധികാരം നഷ്ടപ്പെടും.
എന്നാല്‍ വിമതര്‍ ഇതുവരെ മറ്റൊരു പാര്‍ട്ടിയുടെയും ഭാഗമാകാത്തതിനാല്‍ അവര്‍ അയോഗ്യരാകാനും സാധ്യതയുണ്ട്. അതേസമയം വിമതപക്ഷത്തുള്ള 16 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിക്കാനും നീക്കമുണ്ട്.
Keywords: Maharashtra, Politics, Governor, Floor test
COMMENTS