K.Sudhakaran about CPM attack
തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയുള്ള അക്രമം സി.പി.എം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കെ.സുധാകരന്റെ പ്രതികരണം.
വിമാനത്തിനുള്ളിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നില്ലെന്നും അതിന് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തര്‍ സ്വമേധയാ ചെയ്തതാണെങ്കിലും അവരെ തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവരെ മര്‍ദ്ദിച്ച ഇ.പി ജയരാജന്റെ നടപടിയാണ് നിയമലംഘനമെന്നും കള്ളം പറയാനും വിടുവായിത്തത്തിനും മാത്രമാണ് ഇ.പി ജയരാജന്‍ വാ തുറക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറായില്ലെങ്കില്‍ ഒടുവില്‍ തലകുനിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Keywords: K.Sudhakaran, CPM, Attack, E.P Jayarajan
COMMENTS