Kerala youth congress protest against CM
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സ്വര്‍ണ്ണ കള്ളക്കത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി വിവിധ ജില്ലകളിലെ കളക്ട്രേറ്റുകളിലേക്കും മറ്റും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ശക്തമായ മാര്‍ച്ചാണ് നടക്കുന്നത്.
വിവിധ ജില്ലകളിലായി ഇന്നു നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ ഇന്നു നടന്ന മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലയിടത്തും പൊലീസ് ലാത്തിയടിയും നടത്തി.
Keywords: Congress protest, Swapna Suresh, CM
COMMENTS