Kerala gold smuggling case
പാലക്കാട്: മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു പുറമെ സംസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. രാവിലെ സ്വപ്‌നയുടെ വീട്ടില്‍ നിന്നും കേസിലെ മറ്റൊരു പ്രധാന പ്രതിയായ സരിത്തിനെ തട്ടിക്കൊണ്ടു പോയി.
സ്വപ്‌നയുടെ മകനും ജോലിക്കാരിയും മാത്രം വീട്ടിലുള്ള സമയത്താണ് സംഭവം നടന്നത്. തുടര്‍ന്ന് സ്വപ്‌ന വീണ്ടും മാധ്യമങ്ങളെ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നെത്തിയ വിജിലന്‍സാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന് പുറത്തുവന്നു.
നോട്ടീസ് പോലും നല്‍കാതെയാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. പിന്നീട് ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനാണ് കൊണ്ടുപോയതെന്നും സരിത്ത് സ്വമേധയാ വരികയായിരുന്നെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ മൂന്നു മണിക്കൂര്‍ നേരത്തെ ചോദ്യംചെയ്യലിനുശേഷം പുറത്തുവന്ന സരിത്ത് വിജലന്‍സ് സംഘം തന്നെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും ചെരുപ്പിടാനോ ഫോണെടുക്കാനോ പോലും സമ്മതിച്ചില്ലെന്നും പറഞ്ഞു.
തന്റെ കൈ പിടിച്ച് തിരിച്ചെന്നും കയ്യില്‍ നീരുണ്ടെന്നും കഴിഞ്ഞ മൂന്നു മണിക്കൂറും സ്വപ്‌നയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ആരാണെന്നാണ് ചോദിച്ചുകൊണ്ടിരുന്നതെന്നും പറഞ്ഞു.
Keywords: Gold smuggling case, Pinarayi Vijayan, Swapna Suresh
COMMENTS