Kerala assembly today
തിരുവനന്തപുരം: നിയമസഭയില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, എന്‍.ഷംസുദ്ദീന്‍, കെ.കെ രമ, മോന്‍സ് ജോസഫ്, വി.ഡി സതീശന്‍ എന്നിവര്‍ക്കാണ് സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.
മടിയില്‍ കനമില്ലന്നും വഴിയില്‍ ഭയമില്ലെന്നുമൊക്കെയുള്ള പൊങ്ങച്ചമല്ല ജനങ്ങള്‍ക്കറിയേണ്ടതെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ശരിയായ വസ്തുതയാണ് അറിയേണ്ടതെന്നും ഷാമ്പി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
വിവാദ വനിത പറയുന്നത് ശരിയല്ലെങ്കില്‍ അവര്‍ക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മാനനഷ്ടത്തിന് കേസെടുക്കാത്തതെന്നും ഷാഫി ചോദിച്ചു. സ്വപ്‌നയുടെ രഹസ്യമൊഴിയെക്കുറിച്ച് അന്വേഷിക്കാന്‍ എന്തിനാണ് എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘത്തെ രൂപീകരിച്ച് വെപ്രാളം കാട്ടുന്നതെന്നും അദ്ദേഹം ആരാഞ്ഞു.
മുഖ്യമന്ത്രിക്ക് വിദേശത്തേക്ക് സ്വന്തം ബാഗ് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തതുകൊണ്ടാണോ കോണ്‍സുലേറ്റിന്റെ സഹായം തേടിയതെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചോദിച്ചു. കോണ്‍സുലേറ്റുവഴി മുഖ്യമന്ത്രിയുടെ ബാഗ് കൊടുത്തുവിട്ടിട്ടുണ്ടെന്ന് എം.ശിവശങ്കര്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഗ് വിദേശത്ത് എത്തിക്കാന്‍ ആവശ്യപ്പെട്ടെന്ന് പ്രതി തന്നെ പറയുമ്പോള്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ചോദിച്ചു. മടിയില്‍ കനമുള്ള ഒളിച്ചോടലാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയയ്ക്കാനുള്ള തന്റേടം പോലും മുഖ്യമന്ത്രിക്കില്ലെന്നും കെ.കെ രമ എം.എല്‍.എ പറഞ്ഞു.
Keywords: Kerala assembly, UDF, Gold smuggling issue, CM
COMMENTS