Karan Johar's birthday party
മുംബയ്: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത അന്‍പത് പേര്‍ക്ക് കോവിഡ് പിടിപെട്ടു. രണ്ടാഴ്ച മുന്‍പ് കരണ്‍ ജോഹറിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷം യാഷ് രാജ് സ്റ്റുഡിയോവില്‍ വച്ച് സംഘടിപ്പിച്ചിരുന്നു.
ഇതില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, രവീണ ഠണ്ഡന്‍, കത്രീന കൈഫ് തുടങ്ങി നിരവധി താരങ്ങളും പ്രമുഖരുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഇവരില്‍ ഷാരൂഖ് ഖാന്‍, കത്രീന കൈഫ് തുടങ്ങിയവര്‍ രോഗബാധിതരായ വിവരം പുറത്തുവിട്ടിരുന്നു.
Keywords: Karan Johar, Birthday party, Covid
COMMENTS