KAPPA charged against Arjun Ayanki
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഇതു സംബന്ധിച്ച് കണ്ണൂര്‍ ഡി.ഐ.ജി ഉത്തരവിറക്കി. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യത്തിലാണ് അര്‍ജുന്‍ ആയങ്കി.
നാടുകടത്താനുള്ള കാപ്പ നിയമത്തിലെ 15 -ാം വകുപ്പാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതോടെ ഇയാള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും. അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്ത് കേസിലെ സ്ഥിരം കുറ്റവാളിയാണെന്നതും ഡി.വൈ.എഫ്.ഐ നേതാക്കളുമായുള്ള ഉടക്കുമാണ് പൊലീസിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Keywords: KAPPA, Arjun Ayanki, Police, Kannur
COMMENTS