Actor Uday Huttinagadde passes away
ബംഗളൂരു: കന്നഡ നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) അന്തരിച്ചു. നാഡീ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
1987 ല്‍ ആരംഭ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഉദയ് രാജ്കുമാര്, വിഷ്ണുവര്ദ്ധന്, അംബരീഷ് തുടങ്ങിയ പ്രതിഭാധനന്മാരോടൊപ്പം നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു.
അമൃതബിന്ദു, കര്‍മ, അഗ്നിപര്‍വ്വ, ഉദ്ഭവ, ടൈഗര്‍ പ്രഭാകര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Uday Huttinagadde, Kannada actor, Bangalore, Passes away
COMMENTS