Kannada actor Diganth suffers neck injury
ബംഗളൂരു: കന്നഡ നടന്‍ ദിഗന്തിന് വ്യായാമത്തിനിടെ പരിക്ക്. ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് രാവിലത്തെ പതിവ് വ്യായാമത്തിന്റെ ഭാഗമായുള്ള കായികാഭ്യാസത്തിനിടെ തലയിടിച്ച് വീഴുകയായിരുന്നു. താരത്തിന്റെ സുഷുമ്‌ന നാഡിക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കഴുത്തിന് സാരമായി പരിക്കേറ്റ ദിഗന്തിന് ആദ്യം ഗോവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കും എയര്‍ ലിഫ്റ്റ് ചെയ്ത് മാറ്റുകയുമായിരുന്നു. ഗോവയിലെ ഒരു ഹോട്ടലില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയാണ് അപകടം.
2006 ല്‍ മിസ് കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ ദിഗന്ത് തുടര്‍ന്ന് മുപ്പത്തിയഞ്ചോളം സിനിമകളില്‍ വേഷമിട്ടു. നടി ഐന്ദ്രിത റേയാണ് ഭാര്യ.
Keywords: Bangalore, Actor Diganth, Neck injury, Hospital
COMMENTS