HRDS about Swapna Suresh
പാലക്കാട്: സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. തങ്ങളുടെ സ്റ്റാഫെന്ന നിലയിലും ഇരയെന്ന നിലയിലും തങ്ങള്‍ക്ക് അതിന് ബാധ്യതയുണ്ടെന്നും അതേസമയം സ്വപ്‌ന രഹസ്യമൊഴി നല്‍കിയതിലും അഭിഭാഷകനെ നിയോഗിച്ചതിലും തങ്ങള്‍ക്ക് പങ്കില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കോടികളുടെ വിദേശ ഫണ്ട് വിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷാജ് കിരണ്‍ ഒരു മാസം മുന്‍പ് തങ്ങളുടെ ഓഫീസില്‍ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെങ്കില്‍ തന്നെ അത് മോശംകാര്യമല്ലെന്നും സ്വപ്നയെ സംരക്ഷിക്കാനായി എല്ലാവിധ സൗകര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വപ്‌നയുടെ സുരക്ഷയ്ക്കായി എച്ച്ആര്‍ഡിഎസ് രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്.
Keywords: HRDS, Palakkad, Swapna Suresh
 

 
							     
							     
							     
							    
 
 
 
 
 
COMMENTS