Sister Abhaya case
കൊച്ചി: ഏറെ വിവാദമായ സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സംസ്ഥാനം വിടരുത്, 5 ലക്ഷം രൂപ കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
കേസിന്റെ വിചാരണ അടക്കമുള്ള നടപടികള്‍ നീതിപൂര്‍വമല്ലെന്നും അതിനാല്‍ ശിക്ഷാവിധി റദ്ദാക്കി തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ആ വിധിയാണ് ഇപ്പോള്‍ ഹൈക്കോടതി മരവിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
Keywords: High court, Abhaya case, Bail
COMMENTS